മാവോയിസ്റ്റ് വധം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
തൃശൂര്‍: മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണം ക്രൈംബ്രാഞ്ചിന് നല്കി ഡിജിപി ഉത്തരവിറക്കി.
അതേസമയം അട്ടപ്പാടിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. നാല് മാവോയിസ്റ്റുകള്‍ വെടിയേറ്റാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നാലുപേര്‍ക്കും വെടിയേറ്റത് അകലെ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
0 Comments