ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് നടന്ന കണ്ണീർ ചങ്ങല: മലയോര മേഖലയിൽ പതിനായിരകണക്കിനാളുകൾ അണിചേർന്നു.


ഇരിട്ടി. തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഉത്തരമലബാർ കർഷക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് നടന്ന കണ്ണീർ ചങ്ങലയിൽ മേഖലയിൽ പതിനായിരകണക്കിനാളുകൾ അണിചേർന്നു. എടൂർ, കുന്നോത്ത്, നെല്ലിക്കാംപൊയിൽ, പേരാവൂർ ഫൊറോനകളുടെ പരിധിയിലുള്ള 56 പള്ളികളിലും കർഷക പ്രശ്നങ്ങളിൽ ജനമനസാക്ഷി ഉണർത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച കണ്ണീർ ചങ്ങല പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലക്ഷ്യം നേടുന്നതു വരെയുള്ള സമര പരിപാടികൾക്കായി പ്രതിജ്ഞയും എടുത്തു. അതിജീവന മരവും നട്ടു.

എടൂരിൽ ഫൊറോന വികാരി ഫാ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം ചെയ്തു. ഫോ. ജോൺസൺ പുലിയുറുമ്പിൽ, കുടുംബ കൂട്ടായ്മ അതിരൂപതാ പ്രസിഡന്റ്് ഡോ. എം.ജെ.മാത്യു മണ്ഡപത്തിൽ, ഇടവക കോ-ഓർഡിനേറ്റർ പി.വി.ജോസഫ് പാരിക്കാപ്പള്ളി എന്നിവർ പ്രസംഗിച്ചു. ചെടിക്കുളത്ത് വികാരി ഫാ. ജോൺ പൊന്നമ്പേൽ ഉദ്ഘാടനം ചെയ്തു. പാരീഷ് കൗൺസിൽ സെക്രട്ടറി മാത്തുക്കുട്ടി പന്തപ്ലാക്കൽ, കുട്ടായി കുളങ്ങര എന്നിവർ പ്രസംഗിച്ചു. വെളിമാനത്ത് വികാരി റവ. ഡോ.ജോസഫ് വാരണത്ത് ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ ഫിലിപ്പ് ഞാമത്തോലി, സാജു തെക്കേക്കര എന്നിവർ പ്രസംഗിച്ചു. കരിക്കോട്ടക്കരിയിൽ വികാരി ഫാ.ആന്റണി പുന്നൂർ ഉദ്ഘാടനം ചെയ്തു. ഫാ. ജിന്റോ പന്തലാനിക്കൽ, കോ - ഓർഡിനേറ്റർ കെ.വി.സെബാസ്റ്റിയൻ എന്നിവർ പ്രസംഗിച്ചു. എടപ്പുഴയിൽ വികാരി ഫാ. മാത്യു കളപ്പുരയ്ക്കൽ  ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ സജി കാപ്പുങ്കൽ, മാത്യുക്കുട്ടി വട്ടുകുളത്തിൽ എന്നിവർ പ്രസംഗിച്ചു. ഉരുപ്പുംകുറ്റിയിൽ വികാരി ഫാ.ടോമി നടുവിലേക്കൂറ്റ് ഉദ്ഘാടനം ചെയ്തു. സജി വർഗീസ്, ജോസ് മുത്തേടത്ത് എന്നിവർ പ്രസംഗിച്ചു.  മാങ്ങോട്  വികാരി ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേൽ ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ ജോസ് തുണ്ടത്തിൽ, ജെയിംസ് പാറയിൽ എന്നിവർ പ്രസംഗിച്ചു. കീഴ്പ്പള്ളിയിൽ ഫാ.ജോർജ് തെക്കുംചേരി ഉദ്ഘാടനം ചെയ്തു. കോ -  ഓർഡിനേറ്റർ ജെയിംസ് പുളിയാനിക്കാട്ട്, റ്റൈറ്റസ് വെട്ടംതടത്തിൽ എന്നിവർ പ്രസംഗിച്ചു. വട്ട്യറയിൽ വികാരി ഫാ. ജോസഫ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ മൈക്കിൾ തടത്തിമാക്കൽ പ്രസംഗിച്ചു.
കുന്നോത്ത് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ കണ്ണീർ ചങ്ങല വികാരി ഫാ. അഗസ്റ്റിയൻ  പാണ്ട്യമാക്കൽ ഉദ്ഘാടനം ചെയ്തു. യുവകർഷകൻ ജോയൽ മാത്യുവും മുതിർന്ന കർഷകൻ ദേവസ്യ തെക്കേടത്തും ചേർന്ന് അതിജീവന മരം നട്ടു. അസി. വികാരി ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ, എകെസിസി അതിരൂപതാ പ്രസിഡന്റ് ദേവസ്യ കൊങ്ങോല, ഇടവകാ കോ - ഓർഡിനേറ്റർ എൻ.വി.ജോസഫ് നെല്ലിക്കുന്നേൽ  എന്നിവർ പ്രസംഗിച്ചു. കിളിയന്തറ സെന്റ് മേരിസ് പള്ളിയിൽ വികാരി ഫാ. മാത്യു പോത്തനാമല ഉദ്ഘാടനം ചെയ്തു. ഫാ. ജോജിറ്റ് മൂളിയിൽ, പായം പഞ്ചായത്ത് അംഗം ടോം മാത്യു, കുന്നോത്ത് ഫൊറോന കർമ്മ സമിതി കൺവീനർ അൽഫോൻസ് കളപ്പുര, ഇടവക കോ - ഓർഡിനേറ്റർ പോൾ തിരുനെല്ലൂർ എന്നിവർ പ്രസംഗിച്ചു. അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് പള്ളിയിൽ വികാരി ഫാ. തോമസ് ആമക്കാട്ട് ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ  ജെയിംസ് ഒറ്റപ്ലാക്കൽ, ഷിബോ കൊച്ചുവേലിക്കകത്ത്, ആന്റണി മേൽവട്ടം എന്നിവർ പ്രസംഗിച്ചു.  വാണിയപ്പാറതട്ടിൽ വികാരി ഫാ. തോമസ് അട്ടേങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ എം.എ.അന്റണി മേച്ചേരിക്കുന്നേൽ. ജോർജ് വരകനാട്ട് എന്നിവർ പ്രസംഗിച്ചു. മുടയിരഞ്ഞിയിൽ വികാരി ഫാ. ജോർജ് ചിറയിൽ ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ മാത്യു പുളിക്കക്കുന്നേൽ, ചാക്കോ ഇടമുറി എന്നിവർ പ്രസംഗിച്ചു. മാടത്തിയിൽ വികാരി ഫാ. മാത്യു പാലമറ്റം ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ ബേബി വള്ളോംകോട്ട്, ടോമി തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു. പാലത്തിൻകടവിൽ വികാരി ഫാ. കുര്യാക്കോസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ മോനിച്ചൻ ചെമ്പകശ്ശേരി, അനൂപ് എന്നിവർ പ്രസംഗിച്ചു. കച്ചേരിക്കടവ് വികാരി ഫാ. മാത്യു നരിക്കുഴി ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ സൈമൺ പാലമറ്റം, ജോസ് തെക്കേൽ എന്നിവർ പ്രസംഗിച്ചു. ചരളിൽ വികാരി ഫാ. ജെയിംസ് ആനക്കല്ലിൽ ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ ഷാജി പുളിച്ചുമാക്കൽ പ്രസംഗിച്ചു. രണ്ടാംകടവിൽ വികാരി ഫാ. തോമസ് ചെരുവിൽ ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ ബെന്നി ആനപ്പാറ, ഫിലിപ്പ് തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. എടക്കാനത്ത് വികാരി ഫാ. വർഗീസ് ചെരിയംപുറത്ത് ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ വിജേഷ് പ്രസംഗിച്ചു. പെരിങ്കരിയിൽ വികാരി ഫാ. ജേക്കബ് കരോട്ട് ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ ഷാജി നടുവിൽപുരയിടം, എൻ.ജോയി എന്നിവർ പ്രസംഗിച്ചു.
കർഷകരുടെ ആവശ്യങ്ങളിൽ നീതി ലഭ്യമാകുന്നതുവരെ സമര രംഗത്ത് തുടരാനാണ് ഉത്തര മലബാർ കർഷക പ്രക്ഷോഭ സമിതിയുടെ തീരുമാനം. നാളെ ( 15-10) ഇടവകാ കേന്ദ്രങ്ങളിൽ കർഷക പ്രതിഷേധ പൊതുയോഗവു നടത്തും.