മഴക്കെടുതി:1,01 ലക്ഷം കുടുംബങ്ങൾക്ക് 1,01കോടി രൂപയുടെ ദുരിതാശ്വാസ സഹായം നൽകി
ഈ വർഷത്തെ മഴക്കെടുതിയിലും ഉരുൾപൊട്ടലിലും നാശമുണ്ടായ 1,01,168 കുടുംബങ്ങൾക്ക് 1,01,16,80,000 രൂപ ദുരിതാശ്വാസ സഹായം നൽകി. 10,000 രൂപ വീതമാണ് ഓരോ കുടുംബത്തിനും നൽകിയത്. കഴിഞ്ഞ ആഗസ്‌തിലെ കാലവർഷത്തിൽ സർക്കാർ ക്യാമ്പുകളിലേക്ക് മാറി താമസിച്ചവരാണ് ഈ കുടുംബങ്ങൾ. ബന്ധുവീടുകളിലേക്കും മറ്റും താമസിച്ചവർക്കും സഹായം നൽകും. ഇതിന്റെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ഇരയായ കുടുംബങ്ങൾക്കും ഈ തുക നൽകിയിരുന്നു. സഹായത്തിന് അർഹരായവരുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് ഇപ്രാവശ്യം പണം നിക്ഷേപിച്ചത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽപേർക്ക് പണം ലഭിച്ചത്


0 Comments