ചരിത്ര സ്മൃതികളിരമ്പുന്ന പയ്യന്നൂരിന് ആവേശമായി ഡി.സി.സിയുടെ ഗാന്ധി സ്മൃതിയാത്ര
പയ്യന്നൂര്‍: മഹാത്മാഗാന്ധിയുടെ കരസ്പര്‍ശമേറ്റഗാന്ധിമാവും ഗാന്ധിയുടെ ചിതാഭസ്മവും നിരവധി സാമൂഹിക നായകരുടെ ഓര്‍മ്മകളും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുടെ വെളിച്ചവും സ്വാമി ആനന്ദതീര്‍ഥന്റെ കര്‍മ്മങ്ങളുടെ തെളിച്ചവുമുള്ള പാവനഭൂമിയില്‍ നിന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നായകന്‍ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നടത്തിയ ഗാന്ധി സ്മൃതി പദയാത്ര അവിസ്മരണീയമായി.
മഹാത്മജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് പയ്യന്നൂരിലെ സ്വാമി ആനന്ദതീര്‍ത്ഥ ആശ്രമത്തിലെ ഗാന്ധിമാ വിന്‍ചുവട്ടില്‍ നിന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പദയാത്ര ആരംഭിച്ചത്. പയ്യന്നൂരിന്റെ നഗരവീഥികളെ ആവേശകടലാക്കി ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ മുന്നോട്ടു നീങ്ങിയ പദയാത്രയില്‍ ആയിരകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു.
ശ്രീനാരായണ വിദ്യാലയത്തിലെ സ്വാമി ആനന്ദ തീര്‍ത്ഥന്റെ സ്മൃതി മണ്ഡപത്തിലും മഹാത്മജിയുടെ ചിതാഭസ്മ തറയിലും ധീര രക്തസാക്ഷി കെ.എസ്.യു നേതാവായിരുന്ന കെ.പി.സജിത് ലാലിന്റെ സ്മൃതികുടീരത്തിലും പുഷ്പാര്‍ച്ചന നടത്തിയാണ് പദയാത്ര ആരംഭിച്ചത്.
എല്‍.ഐ.സി ജംഗ്ഷനില്‍ വെച്ച് ജാഥാ നായകന്‍ ഡി.സി.സി പ്രസിഡണ്ട് സതീശന്‍ പാച്ചേനിയെ ഷാള്‍ അണിയിച്ച് കോഴിക്കോടിന്റെ ജനകീയ എം.പി എം.കെ രാഘവന്‍ സ്വീകരിച്ചു. യാത്രയെ അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ. അനുധാവനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടരി കെ.പി.കുഞ്ഞിക്കണ്ണന്‍, ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗങ്ങളായ എം.നാരായണന്‍കുട്ടി, എം.പി ഉണ്ണികൃഷ്ണന്‍, സോണി സെബാസ്റ്റ്യന്‍, എം.പി.മുരളി, ചന്ദ്രൻ തില്ലങ്കേരി, കെ.പ്രമോദ്, എന്‍.പി.ശ്രീധരന്‍,പി.ടി.മാത്യു, കെ.വി.രാമചന്ദ്രന്‍ മാസ്റ്റര്‍, ടി.ഒ.മോഹനന്‍, മുഹമ്മദ് ബ്ലാത്തൂർ, മുണ്ടേരി ഗംഗാധരൻ, എം.പി.വേലായുധന്‍, റഷീദ് കവ്വായി, അഡ്വ.കെ. ബ്രിജേഷ് കുമാര്‍, എ.പി.നാരായണന്‍, വി.എൻ.എരിപുരം, സി.വി.സന്തോഷ്, സുരേഷ് ബാബു എളയാവൂര്‍, ഡോ.കെ.വി.ഫിലോമിന,രജനി രമാനനന്ദ്, രജിത്ത് നാറാത്ത്, പൊന്നമ്പത്ത് ചന്ദ്രൻ ,ടി.ജയകൃഷ്ണൻ, ടി ജനാർദ്ദനൻ, രാജീവൻ കപ്പച്ചേരി, ബിജു ഉമ്മർ, പി.കെ.സതീശൻ അമൃതരാമകൃഷ്ണന്‍, പി.ലളിത ടീച്ചര്‍, അഡ്വ.ഡി.കെ.ഗോപിനാഥ്, കെ.ജയരാജ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സാഹോദര്യത്തിന്റെയും മാനവികതയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹ മന്ത്രങ്ങള്‍ മുഴക്കി
ശ്രീ നാരായണ വിദ്യാലയത്തിലെ ഗാന്ധി മാവിന്‍ ചുവട്ടിലെ ഗാന്ധി ചിതാഭസ്മ തറയില്‍ നിന്നും ആരംഭിച്ച ഗാന്ധി സ്മൃതി യാത്ര എല്‍.ഐ സി ജംഗ്ഷന്‍ ബൈപ്പാസ് വഴി പെരുമ്പ ദേശീയ പാതയില്‍ക്കൂടി പയ്യന്നൂര്‍ നഗരത്തിലെത്തി ടൗണ്‍ സ്‌ക്വയറില്‍ സമാപിച്ചു.
0 Comments