ഷാജുവിന് കുരുക്കു മുറുക്കി പൊലീസ്; ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: കൊലകളുള്‍പ്പെടെ ജോളിയുടെ ക്രൂരതകള്‍ പലതിനും രണ്ടാം ഭര്‍ത്താവ് ഷാജു മൂകസാക്ഷിയാെണന്ന നിഗമനത്തില്‍ അന്വേഷണസംഘം. േജാളിയുടെ മൊഴികള്‍ വിശകലനം ചെയ്താണ് ഇൗ നിഗമനത്തിലേക്ക് എത്തിയത്. കൂടുതല്‍ വ്യക്തതക്ക് ഇന്നു ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. വിവാഹത്തിനു മുമ്ബും ശേഷവുമുള്ള ജീവിതം സംബന്ധിച്ച് ഷാജുവിെന്റയും ജോളിയുടെയും മൊഴികളില്‍ വലിയ വൈരുധ്യങ്ങളുണ്ട്. സിലിയെയും മകള്‍ ആല്‍ഫിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഷാജുവിനറിയാമെന്ന് ജോളി വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെ ഷാജുവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴികളെല്ലാം പ്രത്യേകം രേഖപ്പെടുത്തി വിശകലനം ചെയ്ത് കണ്ടെത്തിയ വസ്തുതകളും തെളിവുകളും നിരത്തിയാണ് ഷാജുവിനെ ചോദ്യം ചെയ്യുക. ഞായറാഴ്ച എസ്.പി ഒാഫിസില്‍നിന്ന് രണ്ട് ഉദ്യോഗസ്ഥര്‍ ഷാജുവിെന്റ വീട്ടിലെത്തിയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
ഷാജു മാധ്യമങ്ങളോട് ഇതിനകം നടത്തിയ പ്രതികരണങ്ങളിലും വൈരുധ്യമുണ്ട്. ജോളി അറസ്റ്റിലായതിനു പിന്നാലെ ഭാര്യയുടെ ദുരൂഹ പ്രവൃത്തികള്‍ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന തരത്തിലാണ് ഷാജു ആദ്യം പ്രതികരിച്ചത്. പിന്നീട് മൊഴികളോരോന്നും പുറത്തുവന്നതോടെ പല ദുരൂഹതകളും ഉണ്ടെന്നും ഭയംകൊണ്ട് അന്വേഷിക്കാറില്ലെന്നുമുള്ള തരത്തിലായി വിശദീകരണം.
ആദ്യ ചോദ്യം ചെയ്യലില്‍ ജോളിയുടെ പല പെരുമാറ്റത്തിലും ഇടപാടുകളിലും ദുരൂഹത സംശയിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാല്‍, എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. അനുമതിയില്ലാതെ ജില്ല വിടരുതെന്ന് നേരത്തേ തന്നെ ഷാജുവിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തശേഷം ഷാജുവിെന്റ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.
0 Comments