ലോക സ്തനാർബുദ മാസാചരണം നടത്തി
ഇരിട്ടി: എം ജി കോളേജ് ഇരിട്ടി എൻ സി സി യൂണിറ്റിന്റെയും വിമൺ സെല്ലിന്റേയും സഹകരണത്തോടെ മലബാർ ക്യാൻസർ കെയർ സൊസൈറ്റി, കണ്ണൂർ ആകാശവാണി ,ഗൈനക് സൊസൈറ്റി കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിൽ നടത്തിവരുന്ന വേൾഡ് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ ക്ലാസ്സും ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. പന്ത്രണ്ടോളം ടീമുകൾ പങ്കെടുത്ത ക്വിസ് പ്രോഗ്രാമിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പി. അർജുൻ കൃഷ്ണ, കെ. അക്ഷയ് കൃഷ്ണ , ടി.കെ. മിഥുൻ എന്നിവർ ഒന്നാം സമ്മാനവും ഒക്ടോ 31ന് നടക്കുന്ന അടുത്ത ഘട്ടത്തിലേക്ക് പ്രവേശനവും നേടി.
ആകാശവാണി പ്രോഗ്രാം എക്സി. പി.വി. പ്രശാന്ത് കുമാർ അധ്യക്ഷനായ ചടങ്ങ് എം.ജി കോളേജ് എൻ സി സി ഓഫീസർ ലെഫ്.ഡോ. ജിതേഷ് കൊതേരി ഉദ്ഘാടനം ചെയ്തു . മലബാർ ക്യാൻസർ കെയർ സൊസൈറ്റി ജോ. സെക്ര. ടി.എം. ദിലീപ് കുമാർ , കെ. ഭാർഗവൻ , മെഡിക്കൽ ഓഫീസർ ഡോ.കീർത്തന ആർ ഷേണായ്, എം. അയന , പി.വി. പ്രഭാത്, ആകാശവാണി കണ്ണൂർ, അസി. പ്രാഫസർമാരായ. കെ. ഹിമ , സെബിൻ ജോർജ്ജ് എന്നിവർ സംസാരിച്ചു.

0 Comments