സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഇരിട്ടി: ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിക്കപ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ യൂണിറ്റ് ഉദ്ഘാടനം ഇരിട്ടി എ എസ് പി ആർ. ആനന്ദ് (ഐ. പി. എസ് ) നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷേർലി അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.കെ. ഗൗരി സ്വാഗതം പറഞ്ഞ ചടങ്ങിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ് പി എ .വി . പ്രദീപ് സ്റ്റുഡന്റ് പോലീസ് കേഡറ്റിന് പതാക കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. ജി. ഷണ്മുഖൻ, വാർഡ് മെമ്പർ മധു ലക്ഷ്മി വിലാസം, ഉളിക്കൽ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ കെ.വി. നിഷിത്ത് , ഇരിട്ടി ജോയിന്റ് ആർ ടി ഒ ഡാനിയൽ സ്റ്റീഫൻ, ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയിലിയത്ത്, ഫയർ ആന്റ് റെസ്ക്യൂ ഇരിട്ടി സ്റ്റേഷൻ ഓഫീസർ സി. പി. രാജേഷ്, തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ .വി. ജയപ്രകാശ്, അസ്സി. ജില്ലാ നോഡൽ ഓഫീസർ (എസ്. പി. സി) വി. ഒ .ശശീന്ദ്രൻ , ടി.കെ. ഉമേശൻ , പ്രധാനാധ്യാപിക കെ. വിമല , പി ടി എ പ്രസിഡന്റ് കെ. എം. അബൂബക്കർ, സി.പി. ജമീല , എം.വി. സുനിൽ കുമാർ , വിബിൻ മാത്യു, നോബിൻ തോമസ് എന്നിവർ സംസാരിച്ചു.
0 Comments