കണ്ണൂർ ജില്ലയിലെ ക്വാറികളും ക്രഷറുകളും ശനിയാഴ്ച അടച്ചിടും
പേരാവൂർ: പരിസ്ഥിതി തീവ്രവാദികൾ ക്വാറി, ക്രഷർ ഉടമകളുടെ സ്ഥാപനങ്ങളിലേക്ക് കടന്നുകയറുന്നതിലും വിശദീകരണം നൽകാൻ അവസരം നൽകാതെ സ്റ്റോപ്പ് മെമ്മോ നല്കിയ ജിയോളജി വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചും ജില്ലയിലെ ക്വാറികളും ക്രഷറുകളും ശനിയാഴ്ച അടച്ചിടും. അടച്ചു പൂട്ടപ്പെട്ട ക്വാറി, ക്രഷർ ഉടമകളോട് അനുഭാവം പ്രകടിപ്പിച്ച് ജില്ലയിലെ മുഴുവൻ ക്വാറികളും ക്രഷറുകളും ശനിയാഴ്ച അടച്ചിട്ട് പ്രതിഷേധിക്കണമെന്ന് ക്വാറി, ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് യു. സെയ്ദും സെക്രട്ടറി വി.കെ. ബെന്നിയും അറിയിച്ചു.
0 Comments