ഇരിട്ടി പുഴയോരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി പോലീസ്
ഇരിട്ടി: പഴശി ജലസംഭരണിയായ ഇരിട്ടി പുഴയോരത്തെ പ്ലാസ്റ്റിക് മാലിന്യം നീക്കാനിറങ്ങി ഇരിട്ടി പോലീസ്. ഇരിട്ടി എ എസ് പി ജി. ആനന്ദ് , സിഐ എ.കുട്ടികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം വ്യാഴാഴ്ച രാവിലെയാണ് ശുചീകരണം നത്തിയത്. കഴിഞ്ഞ പ്രളയത്തിലും തുടര്‍ന്നും പുഴയോരത്ത് അടിഞ്ഞ് ചേര്‍ന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്. വനിതാ പോലീസ് സേനാംഗങ്ങള്‍ ഉള്‍പെടെ ശുചീകരണത്തില്‍ പങ്കെടുത്തു.
ഇരിട്ടി പോലീസ് സബ് ഡിവിഷനിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനും പരിസരവും വ്യാഴാഴ്ച ശുചീകരിച്ചതായി എ എസ് പി ജി. ആനന്ദ് പറഞ്ഞു. തുടര്‍ന്നാണ് പുഴശുചീകരണത്തിനായി പോലീസ് ഇറങ്ങിയത്. കണ്ണൂർ ജില്ലക്ക് മുഴുവൻ കുടിവെള്ളം എത്തിക്കുന്ന ഒട്ടുമിക്ക പദ്ധതികളും പഴശ്ശി ജലാശയസത്തിലാണുള്ളത്. ജലാശയത്തെ മുഴുവൻ മലിനമാക്കുന്ന നിലയിൽ കക്കൂസ് മാലിന്യങ്ങളടക്കം ഒഴുക്കിവിടുന്നത് നിത്യ സംഭവമാണ്. അറവ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പദ്ധതിലേക്ക് കൊണ്ട് തള്ളുന്നതുമൂലം ജലാശയം അനുദിനം മാലിന്യക്കൂമ്പാരമായി മാറുകയാണ്. ഇതിനിടയിൽ പോലീസിന്റെ മാതൃകാ പരമായ ഇടപെടൽ പുഴയിൽ മാലിന്യം തള്ളുന്നവർക്കുള്ള ഒരു സന്ദേശം കൂടെയായി മാറി.
0 Comments