കാലവർഷത്തിലെ മണ്ണിടിച്ചില്‍: ബലപ്പെടുത്തുന്നതും മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തിയും തുടങ്ങി
ഇരിട്ടി: കടന്നു പോയ കാലവർഷത്തിൽ നവീകരണ പ്രവർത്തി നടക്കുന്ന തലശ്ശേരി -വളവുപാറ അന്തര്‍ സംസ്ഥാന പാതയില്‍ കീഴൂര്‍ മണ്ണിടിച്ചല്‍ ഉണ്ടായ ഭാഗങ്ങള്‍ ബലപ്പെടുത്തുന്നതിനും റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്യുന്ന പ്രവ്യത്തിയും ആരംഭിച്ചു. കീഴൂർ മുതൽ വളവുപാറ വരെയുള്ള പാതയില്‍ ആറിടങ്ങളിലാണ് വന്‍ മണ്ണിടിച്ചല്‍ ഉണ്ടായത്. ചിലയിടങ്ങളില്‍ ഗതാഗതം വഴിതിരിച്ചു വിട്ടപ്പോള്‍ മറ്റിടങ്ങളില്‍ മണ്ണ് ഭാഗികമായി നിക്കി ഗതഗതം പുനസ്ഥാപിക്കുകയായിരുന്നു. മഴ മാറിയിട്ടും മണ്ണ് നീക്കം ചെയ്യാഞ്ഞത് മധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് നീക്കം ചെയ്യാന്‍ തുടങ്ങിയത് . കുന്നോത്ത് ബെന്‍ഹില്‍ സ്‌കൂളിന് സമീപത്തെ മണ്ണാണ് ഇപ്പോള്‍ നീക്കം ചെയ്യുന്നത്.
റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വീതി കൂട്ടി കയറ്റം കുറക്കുകയും , വളവുകള്‍ നിവര്‍ത്തുകയും ചെയ്ത ഭാഗങ്ങളിൽ വലിയ തോതിലുള്ള മണ്ണിച്ചിലാണ് ഉണ്ടായത്. ഇത് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു . കൂടുതല്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ഭിത്തികള്‍ ബലപ്പെടുത്തുന്ന പ്രവ്യത്തിയും ആരംഭിച്ചു. ഈ പ്രദേശങ്ങളിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലം കൂടുതല്‍ ഏറ്റെടുത്ത് വീണ്ടും മണ്ണിടിയാത്ത രീതിയില്‍ തട്ടുകളായി തിരിച്ച് ചരിവുകള്‍ തീര്‍ത്താണ് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി നടന്നുവരുന്നത് .
0 Comments