മാരക രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനി തുടർ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു
പേരാവൂർ:കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ നിടുംപൊയിലിലെ അനന്യ പ്രകാശനാ(18)ണ് ജീവൻ നിലനിർത്താനുള്ള ചികിത്സയ്ക്കായി സഹായം തേടുന്നത്. പഠനത്തിൽ മിടുക്കിയായ അനന്യ ലിംഫോമ എന്ന മാരക രോഗം ബാധിച്ച് ഒന്നര വർഷത്തോളമായി കേരളത്തിനകത്തും പുറത്തുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനന്യയുടെ മജ്ജ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. നാളിതുവരെയുള്ള ചികിത്സയ്ക്കായി കടം വാങ്ങിയും മറ്റും ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച നിർദ്ധന കുടുംബം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കാവശ്യമായ ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ പ്രയാസത്തിലാണ്. കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ നാട്ടുകാർ അനന്യയുടെ തുടർചികിത്സയ്ക്ക് പണം കണ്ടെത്താനായി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ എം രാജൻ ചെയർമാനും എ ശശീന്ദ്രൻ കൺവീനറുമായി അനന്യ പ്രകാശൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യയുടെ പെരുന്തോടി ശാഖയിൽ ആരംഭിച്ച 834010110001816 നമ്പർ അക്കൗണ്ടിൽ സഹായമെത്തിക്കാം. IFSC കോഡ്- BKID0008340.
0 Comments