കണ്ണൂരിൽ ബസിടിച്ച് സ്ത്രീ മരിച്ചു.

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി മുണ്ടേരിമൊട്ട ചെക്കികുളം റൂട്ടിലോടുന്ന നസ്‌ലാസ്‌ ബസ് സ്‌കൂട്ടറിലിടിച്ച്  കാടാച്ചിറ സ്വദേശിനിയായ നസ്‌റിയ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ താണ ബസ് സ്റ്റോപ്പിലാണ് സംഭവം. ബസ്  സ്‌കൂട്ടറിലിടിച്ച ഉടനെ നസ്‌റിയ റോഡിലേക്ക് തെറിച്ചു വീഴുകയും ടയർ ശരീരത്തിൽ കൂടി കയറി ഇറങ്ങുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.