ട്രൈബൽ ഉദ്യോഗാർത്ഥികൾക്കുള്ള സൗജന്യ പി.എസ്.സി. കോച്ചിങ്ങ്

വിമുക്തി ഊരുണർവ്വ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ സഹകരണത്തോടെ ട്രൈബൽ ഉദ്യോഗാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി. പരിശീലന പരിപാടിക്ക് പേരാവൂർ സ്മൈൽ അക്കാദമിയിൽ തുടക്കമായി.

സ്മൈൽ അക്കാദമി ഡയറക്ടർ എൻ.രഘുവരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എസ്.സി. ചോദ്യം ബോർഡിലെഴുതിക്കൊണ്ട് പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി സൗജന്യ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ വി.ഷഗിൽ ആമുഖ ഭാഷണം നടത്തി. എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

പേരാവൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ബിന്ദു മഹേഷ്, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സജിത അനൂപ്, എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സ്മൈൽ അധ്യാപകൻ കെ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

പേരാവൂർ പഞ്ചായത്ത് വിമുക്തി മിഷൻ കമ്മിറ്റി അംഗം സി.മുരളീധരൻ, കെ.സനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, പി.എസ്.ശിവദാസൻ, ട്രെയിനർമാരായ കെ.രതീഷ്, സാജിർ, കെ.അഖില എന്നിവർ സംബന്ധിച്ചു.

 പേരാവൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്കാണ് ഇവിടെ പരിശീലനം നൽകുക. ആറു മാസം നീളുന്ന പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുന്നത്.