അസ്ഥി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ്
സംഘടിപ്പിച്ചു

കൊട്ടിയൂര്‍:അസ്ഥി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ആയുര്‍വേദ ഫാര്‍മസിയുടെയും
അമ്പായത്തോട് ജ്വാല പുരുഷ സ്വയം സഹായക സംഘത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തില്‍ അസ്ഥി രോഗനിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പായത്തോട് യു.പി.സ്‌കൂളില്‍ വച്ച് നടന്ന ക്യാമ്പ് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.ഡോ. സൗമ്യ വിശദമായി ക്ലാസ്സെടുത്തു. മത്തായി ഇലഞ്ഞിമറ്റം അധ്യക്ഷനായി.ജോണി കുമ്പളക്കം, വത്സ ധനേന്ദ്രന്‍ ,രാമന്‍ എടമന, ബേബി കുരടിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു