അതിരൂപതയിലെ
എല്ലാ ഇടവകകളിലും  കണ്ണീർ ചങ്ങലയും അതിജീവന വൃക്ഷത്തെ
നടലും നടന്നു

പേരാവൂർ: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന
ഉത്തരമേഖല കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി അതിരൂപതയിലെ
എല്ലാ ഇടവകകളിലും ഇന്ന് കണ്ണീർ ചങ്ങലയും അതിജീവന വൃക്ഷത്തെ
നടലും നടന്നു. ഇതിന്റെ ഭാഗമായി പേരാവൂർ തൊണ്ടിയിൽ നടക്കുന്ന
പരിപാടി മോൺ. അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. മുഴുവൻ
പള്ളികളിലും വിഷയവുമായി ബന്ധപ്പെട്ട സർക്കുലർ വായിച്ചു..
വരും ദിവസങ്ങളിൽ വിവിധങ്ങളായ സമര പരിപാടികളാണ് ആസൂത്രണം
ചെയ്തിരിക്കുന്നത് .
ഒക്ടോബർ 27, 28 തീയതികളിൽ മുഖ്യമന്ത്രിക്ക് ഒരു കണ്ണീർ കത്ത്,
ഒപ്പുശേഖരണം, നവംബർ 16ന് മേഖലയിലെ മുഴുവൻ വില്ലേജ്
ഓഫീസുകൾക്ക് മുമ്പിലും ധർണ്ണ സമരം, നവംബർ 23ന് കോളയാട്
നെടുംപൊയിൽ, കണിച്ചാർ ,പേരാവൂർ ,കൊളക്കാട് എന്നീ കേന്ദ്രങ്ങളിൽ
അമ്മമാരുടെ നേതൃത്വത്തിൽ കഞ്ഞിവെപ്പ്, നവംബർ 29, 30
തീയതികളിൽ 100 കേന്ദ്രങ്ങളിൽ കോർണർ യോഗങ്ങൾ തെരുവ് നാടകം
എന്നിവയും സംഘടിപ്പിക്കും
ഡിസംബർ 9-ന് കണ്ണൂരിൽ നടക്കുന്ന മഹാ കർഷക മുന്നേറ്റത്തിന്റെ
പ്രചരണാർത്ഥം ഡിസംബർ എട്ടിന് മലയോര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച്
മോട്ടോർ സൈക്കിൾ റോഡ് ഷോയും നടക്കും