അമ്പായത്തോട് മുതൽ പേരാവൂർ വരെ നിലവിലെ റോഡ് നാലുവരിപ്പാതയാക്കണം; ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി
പേരാവൂർ: കണ്ണൂർ വിമാനത്താവള റോഡ് അനുബന്ധിച്ച് നിർമ്മിക്കുന്ന നാലുവരിപ്പാത അമ്പായത്തോട് മുതൽ പേരാവൂർ വരെ നിലവിലുള്ള റോഡ് വീതികൂട്ടി തന്നെ നിർമ്മിക്കണമെന്ന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
രണ്ട് സംസ്ഥാനങ്ങളിലെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തരത്തിൽ റോഡ് ഗതാഗതം സുഗമമാക്കുന്നതിന് വേണ്ട നിർമ്മാണ തീരുമാനങ്ങൾ ആണ് വേണ്ടത്.
വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാവര ജംഗമ വസ്തുക്കൾ നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിച്ച് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സണ്ണി മേച്ചേരി അധ്യക്ഷത വഹിച്ചു.
പൊയിൽ മുഹമ്മദ് ,പിരാമകൃഷ്ണൻ ,സുരേഷ് ചാലാറത്ത്, ജൂബിലി ചാക്കോ,ജോൺസൺ ജോസഫ്, രാജീവൻ കളത്തിൽ , അരിപ്പയിൽ മജീദ് എന്നിവർ സംസാരിച്ചു.
0 Comments