ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
എച്ച് എൻ സി ഗ്രൂപ്പും, ഉളിക്കൽ പോലീസ് സ്റ്റേഷൻ ക്ലബ്ബും, ഉളിക്കൽ ലയൺസ് ക്ലബും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായയ മുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. വിവിധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്ന എച്ച് എൻ സി ഗ്രൂപ്പ് ഇതാദ്യമായാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.വിവിധ മേഖലയിലെ തൊഴിലാളികൾക്കിടയിൽ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് സ്വാന്തനമേകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കന്നതെന്ന് ചെയർമാൻ ഷാനിത് മംഗലാട്ട് പറഞ്ഞു. ഉളിക്കലിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെർലി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.ഉളിക്കൽ സബ്ഇൻസ്പെക്ടർ കെവി നിഷിത്ത് അധ്യക്ഷത വഹിച്ചു. എച്ച് എൻ സി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷിജാസ് മംഗലാട്ട്, പബ്ലിക് റിലേഷൻ മാനേജർ റാഫി പാറയിൽ, ഇരിട്ടി സബ്ഇൻസ്പെക്ടർ എ കുട്ടികൃഷ്ണൻ, ജോബിച്ചൻ,അഡ്വ : ജസ്റ്റിൻ, ഡോക്ടർ സെറീന, വില്ലി, തുടങ്ങിയവർ പങ്കെടുത്തു.


0 Comments