ഉളിക്കൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സന്ദേശ യാത്ര നടത്തി
ഉളിക്കൽ : ഉളിക്കൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷിക ആഘോഷ ഭാഗമായി ഉളിക്കൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടു് ജോസഫ് ആഞ്ഞിലിത്തോപ്പിൽ ജാഥാ ലീഡറായി ഗാന്ധി സന്ദേശ യാത്ര നടത്തി , സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന്
പ്രവർത്തകർ പങ്കെടുത്ത ഗാന്ധി സന്ദേശ യാത്ര നെല്ലിക്കാംപൊയിൽ നിന്നും ഉളിക്കല്ലിലേക്ക് ഡി.സി.സി. വൈസ് പ്രസിഡണ്ട് പി.സി.ഷാജി ഉത്ഘാടനം ചെയ്തു.
ഉളിക്കലിൽ സമാപന സമ്മേളനം കെ.സി.ജോസഫ്.എം.എൽ.എ. ഉത്ഘാടനം ചെയ്തു .ചടങ്ങിൽ വിവിധ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച KSU നേതാക്കളെ അനുമോദിച്ചു.ഡി.സി.സി.സെക്രട്ടറി ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: ടി.എ.ജസ്റ്റിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷേർളി അലക്സാണ്ടർ, വൈസ് പ്രസിഡണ്ട് ഷാജി പൂപ്പള്ളിൽ, മണ്ഡലം സെക്രട്ടറിമാരായ റെജി ചക്കാലക്കൽ, രാജു പതിയിൽ, മഹിളാ കോൺസ് മണ്ഡലം പ്രസിഡണ്ടു് ലിസമ്മ ബാബു, എന്നിവർ പ്രസംഗിച്ചു. ജാഥാ ലീഡർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജോസഫ് ആഞ്ഞിലിതോപ്പിൽ നന്ദി പറഞ്ഞു
0 Comments