വിമാനത്താവള നാല് വരിപ്പാത :പേരാവൂർ ടൗണിലെ കെട്ടിടങ്ങൾ സംരക്ഷിക്കണം
കേരള ബിൽഡിങ് ഓണേഴ്സ് വെൽഫയർ അസോസിയേഷൻ പേരാവൂർ യൂണിറ്റ് കമ്മിറ്റി.മാനന്തവാടി പേരാവൂർ മട്ടന്നൂർ നാലു വരിപ്പാത നിർമ്മിക്കുന്ന എയർപോർട്ട് റോഡ്
നിലവിലെ പേരാവൂർ കൊട്ടിയൂർ റോഡിലുള്ള ബിൽഡിങ്ങുകൾ പൂർണ്ണമായും നശിപ്പിച്ച് കൊണ്ട്
ടൗണിൽ കൂടി പോകുന്നത് ഒഴിവാക്കി കാഞ്ഞിരപ്പുഴ പാലം കടന്ന് ഗവൺമെൻറ് ഹോസ്പിറ്റലിലെ വലതുവശത്തുകൂടി കടന്നുപോകുന്ന വിധത്തിൽ ഗവൺമെൻറ് ഹോസ്പിറ്റലിന്റെ സമീപവും ഇരിട്ടി റോഡിലേക്ക് ക്ലോസ് ചെയ്യുന്ന സ്ഥലത്തും സിഗ്നൽ സംവിധാനത്തോടെ റോഡ് ക്രോസ് ചെയ്യുന്ന രീതിയിൽ നിർമ്മിക്കണമെന്നും ഈ രീതിയിൽ റോഡ് പോകുമ്പോൾ നാശനഷ്ടം ഉണ്ടാക്കുന്നവർക്ക് തക്കതായ നഷ്ട പരിഹാരം നൽകണം എന്നും യോഗം സർക്കാറിനോടും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കൊണ്ട് ചേരുന്ന എല്ലാ യോഗങ്ങൾക്കും ഈ സംഘടനയുടെ പ്രതിനിധികളെ കൂടി പഞ്ചായത്ത് തലത്തിലും മേഖലാ തലത്തിലും ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു .
യോഗത്തിൽ SMK മുഹമ്മദലി അധ്യക്ഷത വഹിച്ചു. അരിപ്പയിൽ മജീദ്. എം കെ ബാബു. സി മുരളീധരൻ. കെപി ലത്തീഫ് OJ ജോയ്. സിഎച്ച് ഉസ്മാൻ. അജ്നാസ് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ബേബി സുരേഷ് സ്വാഗതവും.എം കെ ബാബു നന്ദിയും പറഞ്ഞു.
0 Comments