ഇരിട്ടി പട്ടണത്തിലെ വിവിധ വകുപ്പുകളുടെ അധീനതയിലുള്ള ഭൂമി കയ്യേറ്റങ്ങൾ കണ്ടെത്താൻ സംയുക്ത സർവേ
ഇരിട്ടി : ഇരിട്ടി ടൗണിലെ പഴശി പദ്ധതിയുടെയും റവന്യു വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അധീനതയിലുള്ള ഭൂമിയിലെ കൈയ്യേറ്റങ്ങൾ കണ്ടെത്താനും കൈയ്യേറ്റങ്ങൾ തിരിച്ച് പിടിക്കാനും റവന്യു- ഇറിഗേഷന്‍ വകുപ്പ് സംയുക്ത സര്‍വെ നടത്തും. മേഖലയിൽ വ്യാപകമായി ഭൂമി കയ്യേറ്റം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് സർവേ.
ഇരിട്ടി ടൗണില്‍ റോഡ് നിര്‍മാണത്തിന് പോലും കൈയ്യേറ്റ ഭൂമി വിട്ട് നല്‍കാതെ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് റവന്യൂ - ഇറിഗേഷൻ വകുപ്പുകൾ സംയുക്ത സർവ്വെ നടത്തുന്നത്. ടൗണ്‍ റോഡ് വികസനം വൈകിക്കുന്നവര്‍ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരും നടപടി കര്‍ശനമാക്കുന്നത്.
ഇരിട്ടി നഗരത്തിന്റെ പുതിയ ബസ് സ്റ്റാന്റ് മുതൽ പയഞ്ചേരി വരെയുള്ള ഭാഗങ്ങളിലെ കിട്ടിടങ്ങളുടെ പിറകുവശം പഴശ്ശി പാദ്ധതിയുടെ അധിനതയിലുള്ള ഭൂമിയാണ്. ഇതിൽ ചില സ്വകാര്യ വ്യക്തികൾ പിറക് വശത്തെ പഴശി പദ്ധതി പ്രദേശം കൈയ്യേറി കെട്ടിട ഭാഗങ്ങള്‍ നിര്‍മിച്ചതായി മുൻപ് റവന്യു വകുപ്പും പഴശി ഇറിഗേഷനും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് പൂർണ്ണമായും തിരിച്ച് പിടിച്ചിരുന്നില്ല. ഇത്തരം കൈയ്യേറ്റങ്ങൾ മുഴുവൻ ഒഴിപ്പിച്ച് സ്ഥലം തിരിച്ച് പിടിക്കാനാണ് തീരുമാനം. ഇരിട്ടി പുതിയ ബസ്റ്റാന്റിൽവരെ പഴശി പദ്ധതി പ്രദേശം കൈയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട് എന്നാണ് അതികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. അങ്ങനെ എങ്കിൽ ആ കെട്ടിടങ്ങൾ ഉൾപ്പെടെ പൊളിക്കേണ്ടി വരും. പയഞ്ചേരി മുക്കില്‍ ബ്ലോക്ക് ഓഫീസിന് സമീപത്ത് ഇത്തരത്തില്‍ കൈയ്യേറിയ ഭൂമി തഹസില്‍ദാര്‍ കെ.കെ. ദിവാകരന്റെ നേതൃത്വത്തില്‍ തിരിച്ച് പിടിച്ച് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. വരും ദിവസങ്ങളിൽ കൈയ്യേറ്റങ്ങൾ കണ്ടെത്താനും തിരിച്ച് പിടിക്കാനും റവന്യൂ- ഇറുഗേഷൻ വകുപ്പും സംയുക്ത സർവ്വെ നടത്തും.
0 Comments