കാനനഭംഗി നുകർന്ന് പരിസ്ഥിതിയെ അടുത്തറിയാൻ ആറളം വന്യജീവി സൻകേതത്തിൽ പ്രകൃതി പഠന ക്യാമ്പുകൾക്ക് തുടക്കമായി
കേളകം: ജൈവ വൈവിധ്യങ്ങളുടെ
നിറകുടവും, സംസ്ഥാനത്തെ സുപ്രധാനവുമായ ഇക്കോ ടൂറിസം കേന്ദ്രവുമായ ആറളം വന്യ ജീവി സൻകേതത്തിൽ വിജ്ഞാന കുതുകികൾക്കായുള്ള പരിസ്ഥിതി
പഠന ക്യാമ്പുകൾക്ക് സജീവമായി. വനം വന്യ ജീവി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്കൂൾ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ പ്രകൃതി പഠിതാക്കൾക്കായി മൂന്ന് ദിവസങ്ങൾ നീളുന്ന കാമ്പ് നടത്തുന്നത്. കാമ്പിനെത്തുന്നവർക്ക് ആറളം വനമേഖലയെക്കുറിച്ചും, ജൈവ വൈവിധ്യങ്ങളെക്കുറിച്ചും, പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതാരക്കുറിച്ചും ക്ലാസുകൾക്ക് പുറമെ വനത്തിനുള്ളിൽ ട്രക്കിംഗ് ന് അവസരമുണ്ട്. വനം വകുപ്പിൻറ ധന സഹായത്തോടെ ഭക്ഷണവും പാർപ്പിട സൗകര്യവും സൗജന്യമാണ്. ഇക്കാല്ലം എട്ട് കാമ്പുകൾ ഇതിനകം പൂർത്തിയായതായി ആറളം വന്യജീവി സൻകേതം അധികൃതർ അറിയിച്ചു. നൂറ്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ആറളം വന്യജീവി സൻകേതത്തിലെ ദൃശ്യ ചാരുത നുകരാനും, അടുത്തറിയാനുമായി വനം വകുപ്പ് എഴുപത്തി അഞ്ചോളം
കാമ്പുകളാണ് എല്ലാ വർഷവും നടത്തുന്നത്. ആറളം വന്യജീവി സൻകേതം വാർഡൻ എ.ഷജ്ന, അസിസ്റ്റന്റ് വാർഡൻ സോളമൻ ജോർജ് എന്നിവരുടെ നേത്യത്വത്തിലാണ് ആറളം വന്യ ജീവി സൻകേതത്തിലെ പ്രകൃതി പഠന ക്യാമ്പുകൾ പുരോഗമിക്കുന്നത്. മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം കാമ്പിനെത്തി മടങ്ങിയത്. കാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവൻ ആറളം വന്യജീവി സൻകേതത്തിന്റെ ഇരിട്ടി ഡിവിഷൻ ഓഫീസിലോ, വളയഞ്ചാൽ അസിസ്റ്റൻറ് വാർഡൻ ഓഫീസിലോ മുൻകൂട്ടി റജിസ്ട്രർ ചെയ്യണം.
0 Comments