നവജാത ശിശുവിന്റെ മൃതദേഹം ബാഗില്‍; യുവതി കസ്റ്റഡിയില്‍

ചെ​​റു​​തോ​​ണി: അ​​വി​​വാ​​ഹി​​ത​​യാ​​യ പെ​ണ്‍​കു​ട്ടി​ക്കു ജ​​നി​​ച്ച ന​​വ​​ജാ​​ത​​ശി​​ശു​​വി​​നെ ബാ​​ഗി​​നു​​ള്ളി​​ല്‍ മ​​രി​​ച്ച​​ നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. തോ​​പ്രാം​​കു​​ടി വാ​​ത്തി​​ക്കു​​ടി​​യി​​ലാ​​ണ് സം​​ഭ​​വം. ചൊ​​വ്വാ​​ഴ്ച വീ​​ട്ടി​​ല്‍ പ്ര​​സ​​വി​​ച്ച പെ​​ണ്‍​കു​​ട്ടി കു​​ഞ്ഞി​​നെ പ്ലാ​​സ്റ്റി​​ക് ക​​വ​​റി​​നു​​ള്ളി​​ലാ​​ക്കി ബാ​​ഗി​​നു​​ള്ളി​​ല്‍ ഒ​​ളി​​പ്പി​​ച്ചു ​​വ​യ്​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ട്ട​​പ്പ​​ന​​യി​​ലെ ഒ​​രു കോ​​ള​​ജി​​ലെ ബി​​രു​​ദ​ വി​​ദ്യാ​​ര്‍​​ഥി​​നി​​യാ​​ണ് പെ​​ണ്‍​കു​​ട്ടി. സംഭവത്തില്‍ യുവതി പൊലീസ് കസ്റ്റഡിയില്‍

ചൊവ്വാഴ്ച രാത്രിയാണു പെ​​ണ്‍​കു​​ട്ടി കുളിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ‌പ്രസവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ജനിച്ചപ്പോള്‍ തന്നെ കുട്ടി മരിച്ചിരുന്നു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. കുഞ്ഞിനെ മറവു ചെയ്യുന്നതിനായി ബാഗിനുള്ളില്‍ ആക്കി സൂക്ഷിച്ചു. ഗ​​ര്‍​​ഭി​​ണി​​യാ​​ണെ​​ന്ന വി​​വ​​രം പെ​​ണ്‍​കു​​ട്ടി ബ​​ന്ധു​​ക്ക​​ളി​​ല്‍​​ നി​​ന്നും സു​​ഹൃ​​ത്തു​​ക്ക​​ളി​​ല്‍​​ നി​​ന്നും മ​​റ​​ച്ചു ​​വ​​ച്ചി​​രു​​ന്നു. ഷാ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചു വ​​യ​​ര്‍ മു​​റു​​ക്കി​​ കെ​​ട്ടി ​​വ​​ച്ചാ​​ണ് ഗ​​ര്‍​​ഭി​​ണി​​യാ​​ണെ​​ന്ന വി​​വ​​രം മ​​റ്റു​​ള്ള​​വ​​രി​​ ല്‍​​നി​​ന്നു മ​​റ​​ച്ചു ​​വ​​ച്ച​​തെ​​ന്നും പ​​റ​​യു​​ന്നു.

കു​​ട്ടി​​യെ ഉ​​പേ​​ക്ഷി​​ക്കാ​​നാ​​യി സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ടു സു​​ഹൃ​​ത്തി​​നെ ഫോ​​ണി​​ല്‍ ​വി​​ളി​​ച്ചു. വി​​ശ്വാ​​സം വ​​രാ​​തി​​രു​​ന്ന സു​​ഹൃ​​ത്ത് കു​​ഞ്ഞി​​ന്‍റെ ഫോ​​ട്ടോ ആ​​വ​​ശ്യ​​പ്പെ​​ട്ടു. മൊ​​ബൈ​​ല്‍ ഫോ​​ണി​​ല്‍ ചി​​ത്രം പ​​ക​​ര്‍​​ത്തി പെ​​ണ്‍​കു​​ട്ടി വാ​​ട്സ് ആ​​പ്പി​​ലൂ​​ടെ സു​​ഹൃ​​ത്തി​​ന് അ​​യ​​ച്ചു​​കൊ​​ടു​​ക്കു​​ക​​യും ചെ​​യ്തു. പെ​​ണ്‍​കു​​ട്ടി​​യു​​ടെ സു​​ഹൃ​​ത്ത് വി​​വ​​രം മു​​രി​​ക്കാ​​ശേ​​രി പോ​​ലീ​​സി​​ല്‍ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.ഇ​​ന്ന​​ലെ പു​ല​ര്‍​ച്ചെ പെ​​ണ്‍​കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി​​യ പോ​​ലീ​​സ് പ്ലാ​​സ്റ്റി​​ക് ക​​വ​​റി​​നു​​ള്ളി​​ല്‍​ കു​​ഞ്ഞി​​നെ മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. രക്തസ്രാവം കൂടുതലായതിനെ തുടര്‍ന്ന് യുവതിയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം അറിയാനാവുകയുള്ളൂ എന്നു തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.