പാൽച്ചുരം റിസോർട്ട് നിർമ്മാണം;
അനുമതി ദുരന്തനിവാരണ സമിതി പഠനത്തിനു ശേഷം
കേളകം: പാൽച്ചുരത്തിലെ റിസോർട്ട് നിർമ്മാണത്തിന് അനുമതി നൽകേണ്ടത് ദുരന്തനിവാരണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. നേരത്തെ സെസ്(സെന്റർ ഫോർ
എൻവിറോൺമെന്റൽ സ്റ്റഡീസ്) പഠനം നടത്തിയതിനുശേഷം അനുമതി നൽകനായിരുന്നു ടൗൺപ്ലാനർ കൊട്ടിയൂർ പഞ്ചാത്തിനു നിർദേശം നൽകിയിരുന്നത്. തുടർന്ന് ദുരന്തനിവാരണ സമിതി പഠനം നടത്തുന്നതാവും ഉചിതമെന്ന് സെസ് മറുപടി നൽകി. ഇതേത്തുടർന്ന് സമിതിക്ക് അപേക്ഷ നൽകുകയായിരുന്നു. സമിതി റിപ്പോട്ട് പഞ്ചായത്തിൽ ലഭിച്ചിട്ടില്ല. റിപ്പോർട്ടിനനുസരിച്ചാകും റിസോർട്ട് നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകുക. നേരത്തെ അനുമതികളില്ലാതെ നിർമ്മാണം തുടങ്ങിയതിനാൽ പഞ്ചായത്ത്, റെവന്യു അധികൃതർ സ്‌റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കണ്ണൂരിൽ നടന്ന അദാലത്തിലും നിർമ്മാണ അനുമതിക്കായി അപേക്ഷ നൽകിയിരുന്നു. പഠനങ്ങൾക്കു ശേഷം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകാമെന്നാണ് അദാലത്തിൽ മറുപടി ലഭിച്ചിരുന്നത്. ഇതിനിടെ അനുമതിിയില്ലാതെയും പ്രദേശത്ത് നിർമ്മാണ പ്രവർത്തനം നടക്കുന്ന്നതായി നാട്ടുകാർ പറയുന്നു.
0 Comments