കേരള ഗ്രാമീൺ ബാങ്കിന്റെ കണിച്ചാർ ശാഖ അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു


കണിച്ചാർ : കേരള ഗ്രാമീൺ ബാങ്കിന്റെ
ആധുനിക സൗകര്യങ്ങളോടെയുള്ള
കണിച്ചാർ ശാഖയുടെ ഉദ്ഘാടനം
കണിച്ചാർ ബസ്റ്റാൻഡിൽ പരിസരത്ത്
 അഡ്വ. സണ്ണി
ജോസഫ് എം എൽ എ
ഉദ്ഘാടനം ചെയ്തു. .ഗ്രാമീൺ ബാങ്ക്
ചെയർമാൻ നാഗേഷ് ജി. വൈദ്യ

അധ്യക്ഷനായിരുന്നു. റീജിനൽ മാനേജർ  അച്ചുതൻ കുട്ടി, കണിച്ചാർ  പഞ്ചായത്ത്
പ്രസിഡണ്ട് സെലിൻ മാണി,  ജനപ്രതിനിധികളായ സ്റ്റാനി എടത്താഴെ,എം.വിജയൻ, കെ.കേളപ്പൻ ,  മത്തായി മൂലേച്ചാലിൽ ബേങ്ക് ജനറൽ മാനേജർ എസ് പവിത്രൻ, ബ്രാഞ്ച് മാനേജർ മിഥുൻ മോഹൻ  തുടങ്ങിയവർ സന്നിഹിതരായിരുന്നു.