കണിച്ചാർ പഞ്ചായത്ത് ഓഫീസിലേക്ക്
സി പി ഐ എം പഞ്ചായത്ത് കമ്മിറ്റി ബഹുജന മാർച്ചും ധർണയും നടത്തി
കൊളക്കാട് ആശുപത്രി വികസനം അട്ടിമറി ,ലൈഫ് ഭവനപദ്ധതിയിൽ അർഹതയുള്ളവരെ ഉൾപ്പെടുത്തിയില്ല,പട്ടികജാതി , പട്ടികവർഗ്ഗമേഖലയോടുള്ള അവഗണന, എൽ ഡി എഫ് വിജയിച്ച വാർഡുകളോടുള്ള അവഗണന, ക്രഷർ , ക്വാറി മാഫിയയുമായുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ഒത്തുകളി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് സി പി ഐ എം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ പഞ്ചായത്തിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. പേരാവൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ .എം .രാജൻ ഉദ്ഘാടനം ചെയ്തു. .സി പി ഐ എം പേരാവൂർ ഏരിയ കമ്മിറ്റി അംഗം എം എസ് വാസുദേവൻ ,ആന്റണി സെബാസ്റ്റ്യൻ, വി.ടി. ജോസ് തുടങ്ങിയവർ സംസാരിച്ചു.ക്രമസമാധാന പാലനത്തിനായി കേളകം സബ് ഇൻസ്പെക്ടർ കൃഷ്ണന്റെ നേതൃത്യത്തിൽ പഞ്ചായത്ത് ഓഫീസ് പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.
0 Comments