ഹോസ്റ്റല്‍ ഫീസ് ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു


സര്‍ക്കാരിന്റെ പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള സര്‍ക്കാരിന്റെയോ, വകുപ്പിന്റെയോ, സ്ഥാപനത്തിന്റെയോ ഹോസ്റ്റലില്‍ പ്രവേശനം ലഭിക്കാത്തതും പ്രൈവറ്റായി ഹോസ്റ്റലുകളില്‍ താമസിക്കുന്നതുമായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രൈവറ്റ് അക്കൊമഡേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോസ്റ്റല്‍ ഫീസ് ആനുകൂല്യം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഇ ഗ്രാന്റ് പദ്ധതി പ്രകാരം പ്രൈവറ്റ് അക്കൊമഡേഷനായി ധനസഹായം ലഭിച്ചവര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല.  കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപ.  ഫോണ്‍: 0497 2700596.