ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനം. നവംബര്‍ 14 ന് നടക്കുന്ന ശിശുദിന റാലി പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച് മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ സമാപിക്കും. റാലിയില്‍ 500 ഓളം കുട്ടികളെ പങ്കെടുപ്പിക്കും. സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പൊലീസ്, ജൂനിയര്‍ റെഡ് ക്രോസ് വളണ്ടിയര്‍മാരും റാലിയില്‍ അണിനിരക്കും. എഡിഎം ഇപി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ചെയര്‍മാനും ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി എം ശ്രീധരന്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ വര്‍ണ്ണോത്സവം പരിപാടി ഒക്ടോബര്‍ 27 ന് രാവിലെ 10 മണി മുതല്‍ തളാപ്പ് ഗവ. മിക്‌സഡ് യു പി സ്‌കൂളില്‍ നടക്കും. ചിത്രരചന (നഴ്‌സറി, എല്‍പി, യുപി), മലയാളം പ്രസംഗം (എല്‍പി, യുപി), കഥ, കവിത, ഉപന്യാസ രചന (യുപി, ഹൈസ്‌കൂള്‍) വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മത്സരാര്‍ഥികള്‍ പഠിക്കുന്ന ക്ലാസും സ്‌കൂളും സഹിതം പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിജയികളെ സംസ്ഥാനതല മത്സരങ്ങളിലും നവംബര്‍ 14 ന് നടക്കുന്ന ശിശുദിന റാലിയിലും പങ്കെടുപ്പിക്കും. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 22. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9142340416, 9947290933, 9895068979 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മലാ ദേവി, ജില്ലാ ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഴീക്കോടന്‍ ചന്ദ്രന്‍, ജില്ലാ വൈസ് പ്രസിഡണ്ട് മൊടപ്പത്തി നാരായണന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments