വയോധികയെ കൈപിടിച്ച്‌ കൂട്ടി ലിഫ്റ്റിലേക്ക് നീങ്ങുന്ന കൊല്ലം കളക്ടര്‍, തലശ്ശേരിയുടെ പുത്രൻ അബ്ദുൽ നാസറിന് സമൂഹത്തിന്റെ കയ്യടി



കൊല്ലം കളക്ടറേറ്റിൽ തിങ്കളാഴ്ച പരാതിക്കാരിയായും വയോധികയും കളക്ടറും തമ്മിലുണ്ടായ യാദൃച്ഛിക കൂടിക്കാഴ്ചയുടെ .ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. സംഭവത്തിന് സാക്ഷിയായ ചാനൽ അവതാരകൻ ഷൈൻകുമാറാണ് ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്.


കളക്ടറെ കാണാൻ എത്തിയ വയോധികയായ സ്ത്രീ പടിക്കെട്ടുകൾ കയറി കളക്ടറുടെ ഓഫീസിലേക്ക് നീങ്ങുന്നു. പടി ഇറങ്ങിവന്ന ഒരാൾ നിങ്ങളെപ്പോലുള്ള അമ്മമാർക്ക് കയറാനല്ലേ ഞാൻ ലിഫ്റ്റ് വച്ചിരിക്കുന്നതെന്ന് പറഞ്ഞ് വയോധികയുടെ കൈപിടിച്ച് കൂടെക്കൂട്ടി കളക്ടർ ലിഫ്റ്റിലേക്ക് പോകുന്നതാണ് സംഭവം. കളക്ടറെ കാണാൻ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കിൽ ഞാനാണ് കളക്ടർ . നല്ലവണ്ണം കണ്ടോ എന്ന് പറഞ്ഞാണ് അദ്ദേഹം അവരെ കൈപിടിച്ച് ലിഫ്റ്റിലേക്ക് നീങ്ങിയത്. ഈ ചിത്രം പകർത്തിയപ്പോൾ കളക്ടർ വിലക്കി. അദ്ദേഹത്തിന്റെ വിലക്ക് മറികടന്നാണ് പോസ്റ്റ് ചെയ്യുന്നതെന്നും ഷൈൻകുമാർ പറയുന്നു

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ

സങ്കടങ്ങൾ കാണാൻ കണ്ണുകളുണ്ടാവണം. ചേർത്തുപിടിക്കാൻ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റിൽ രണ്ടാം നിലയിലേയ്ക്ക് പടി കയറുമ്പോൾ ഒരു ശബ്ദം . നിങ്ങളെപ്പോലുള്ള അമ്മമാർക്ക് കയറാനല്ലേ ഞാൻ ലിഫ്റ്റ് വച്ചിരിക്കുന്നതു്. നോക്കുമ്പോൾ കളക്ടർ അബ്ദുൾ നാസറാണ്. മുകളിലേക്ക് കയറാൻ പാടുപെടുന്ന ഒരമ്മയോട് സംസാരിക്കുകയാണ്. ഞാൻ ശ്രദ്ധിച്ചു കളക്ടർ അടുത്ത് ചെന്ന് ആ അമ്മയെ കൈപിടിച്ച് ഇറക്കിക്കൊണ്ടുവരുന്നു താഴെ ലിഫ്റ്റിലേയ്ക്ക്.. എവിടെ പോകുന്നു.? അമ്മയോട് കളക്ടർ. കളക്ടറെ കാണാൻ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കിൽ ഞാനാണ് കളക്ടർ . നല്ലവണ്ണം കണ്ടോ . ആ അമ്മ വിതുമ്പുന്നുണ്ടായിരുന്നു. കരുതി വെച്ചിരുന്ന സങ്കടക്കണ്ണീരത്രയും ആ പടികൾ ഏറ്റുവാങ്ങി... പൊതിരെ വിമർശിക്കുമ്പോഴും ബ്യൂറോക്രസിയിലെ ഈ നന്മകൾ കാണാതിരുന്നുകൂടാ. കളക്ടർ ബി.അബ്ദുൾ നാസർ ജനാധിപത്യത്തിന്റെ കരുത്താണ്( ഈ ചിത്രം ഞാനെടുത്തപ്പോൾ കളക്ടർ വിലക്കി. അതു് മറികടന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു ) :