അജൈവമാലിന്യ സംസ്‌ക്കരണം: എംപാനല്‍ ലിസ്റ്റ് അപേക്ഷ ക്ഷണിച്ചു


ഹരിത കര്‍മ സേനകള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ബ്ലോക്ക്/മുനിസിപ്പല്‍ തലത്തില്‍ ഷ്രെഡ്ഡിംഗ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പാനലിലേക്ക് ശുചിത്വമിഷന്‍ അപേക്ഷ ക്ഷണിച്ചു.
അജൈവ മാലിന്യ സംസ്‌ക്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിശദ വിവരങ്ങള്‍ സഹിതം  ഒക്‌ടോബര്‍ 25 നുള്ളില്‍ കണ്ണൂര്‍ ജില്ലാ ശുചിത്വമിഷന്‍ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടാം.  ഫോണ്‍: 0497 2700078.