വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കണ്ണീർ ചങ്ങല
ഇരിട്ടി: ഉത്തരമലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ആദ്യഘട്ട സമര പരിപാടികളുടെ ഭാഗമായി നാടെങ്ങും തീര്‍ത്ത കണ്ണീര്‍ ചങ്ങല വന്‍ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നെല്ലിക്കാംപൊയില്‍ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തില്‍ തീര്‍ത്ത ചങ്ങലയില്‍ ജാതി മത വ്യത്യാസമില്ലാതെ എല്ലാ കര്‍ഷകരും കണ്ണികളായി. അടുത്ത ഘട്ടമായി കോര്‍ണര്‍ യോഗങ്ങളും കര്‍ഷക സമര വ്യാപിത ജാഥകളും നടത്തും. പുതിയ കര്‍ഷക സംസ്‌കാരത്തിന് കര്‍ഷകര്‍ പ്രതിജ്ഞയെടുത്ത് ഫൊറോന വികാരി ഫാ. ജോസഫ് ആനിത്താനം നേതൃത്വം വഹിച്ചു. അസി. വികാരി ഫാ. ഏലിയാസ് എടുകുന്നേല്‍ പാരിഷ് കോര്‍ഡിനേറ്റര്‍ ടോമി വെട്ടിക്കാട്ട്, ജോയി കണ്ടത്തികുടിയില്‍, ചാക്കോച്ചന്‍ കാരാമയില്‍ എന്നിവര്‍ പ്രസംഗിച്ചു. ബേബി വലിയകുളം പുതിയ തലമുറയ്ക്ക് പണിയായുധങ്ങള്‍ കൈമാറി.
0 Comments