കുന്നോത്ത് ഹൈസ്‌കൂളിന് ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ്
ഇരിട്ടി: കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡിന് കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ അര്‍ഹതനേടി. ലഹരി വിരുദ്ധ കലാമേള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലഹരിക്കും മയക്കുമരുന്നിനും എതിരെയുള്ള പ്രചരണം ജൈവ കാര്‍ഷിക സമ്പത്ത് എന്നീ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡു ലഭിച്ചത്. ഫാ.തോമസ് തൈത്തോട്ടം ഗോള്‍ഡണ്‍ ജൂബിലി മെമ്മോറിയല്‍ ആയാണ് ട്രോഫി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തോമസ് അപ്രേം, എ ഡി എസ് യു ആനിമേറ്റര്‍ സെലിന്‍ ജോസഫ്, ബിജു കുറുമുട്ടം, എബിന്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കോര്‍പ്പറേറ്റ് മാനേജര്‍ മാത്യു ശാസ്താംപടവില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാംമാക്കല്‍ സ്‌കൂളിനെ അഭിനന്ദിച്ചു
0 Comments