പ്രളയബാധിതർക്ക് എസ് എൻ ഡി പി യൂണിയൻ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും നൽകി

ഇരിട്ടി: പറവൂർ എസ് എൻ ഡി പി യൂണിയന്റെയും ഇരിട്ടി എസ് എൻ ഡി പി യൂണിയന്റെയും സംയുകതഭിമുഖ്യത്തിൽ ഇരിട്ടി മേഖലയിലെ പ്രളയ ബാധിതർക്ക് ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. എറണാകുളം പറവൂരിലെ എസ് എൻ ഡി പി യൂണിയൻ ശേഖരിച്ച് എത്തിച്ചവയായിരുന്നു ഇവ.
ഇരിട്ടി കല്ലുമുട്ടി ഗുരുമന്ദിരത്തിൽ നടന്ന ചടങ്ങിൽ യോഗം ദേവസ്വം സിക്രട്ടറി അരയാക്കണ്ടി സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇരുന്നൂറു കുടുംബങ്ങൾക്ക് കിടക്ക, പാത്രങ്ങൾ വസ്ത്രങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി. അജി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സിക്രട്ടറി പി.എൻ. ബാബു, പറവൂർ യൂണിയൻ സിക്രട്ടറി ഹരി വിജയൻ, യോഗം ഇൻസ്‌പെക്ടർ ഡി. ബാബു, വൈസ് പ്രസിഡന്റ്മാരായ കെ.കെ. സോമൻ, ഷൈജു, ബാബു തൊട്ടിക്കൽ, പി.ജി. രാമകളറിഷ്ണൻ, ഇരിട്ടി വ്യാപാരി നേതാക്കളായ പി.കെ. മുസ്തഫ ഹാജി, ജോയി യുവറാണി , എസ്  എൻ ഡി പി നേതാക്കളായ എ.എം. കൃഷ്ണൻകുട്ടി, രാധാമണി ഗോപി, എ.എൻ. സുകുമാരൻ, ചാത്തോത്ത് വിജയൻ , പി.പി. കുഞ്ഞൂഞ്, പി. സുഗതൻ, രാജു കുളിഞ്ഞ, നിർമ്മലാ അനിരുദ്ധൻ, ഓമനാ വിശ്വംഭരൻ, ബിന്ദു ദിനേശൻ, ശശി കൊട്ടിയൂർ, കുഞ്ഞമോൻ വേലിക്കകത്ത്, പി.കെ. ബിജു, പി.കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.