വാഴക്കാലില്‍ വയോജന മന്ദിരം പണിയണം


ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ വാഴക്കാലില്‍ വയോജന മന്ദിരം പണിയണമെന്ന് സിനിയര്‍സിറ്റിസണ്‍ വാഴക്കാല്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഉന്നമുള്ളചാല്‍ലക്ഷം വീട് കോളനിക്ക് സമീപം പൊതപസ്ഥലം ഇതിനായി ഉപയോഗപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്് വി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വി.സി.ചന്ദ്രന്‍ മുതിര്‍ന്ന പൗരന്‍മാരെ ആദരിച്ചു. സി.കെ.രാജഗോപാലന്‍, വിലങ്ങേരി കൃഷ്ണന്‍, കെ.പി.പത്മനാഭന്‍, വി.ലക്ഷ്മണന്‍, പഞ്ചായത്ത് അംഗങ്ങളായ യൂ.സി.നാരായണന്‍, എ.കെ.ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.