കണ്ണൂർ - വയനാട് അതിർത്തി പ്രദേശങ്ങളിൽ വട്ടമിട്ട് മാവോവാദി സംഘം. ജില്ലയിൽ ജാഗ്രതയോടെ പോലീസ്
തിരുനെല്ലി പ്രദേശം കേന്ദ്രീകരിച്ച് ഏഴംഗ മാവോവാദി സംഘം തമ്പടിച്ചതായാണ് രഹസ്യാന്യോഷണ വിഭാഗം റിപ്പോർട്ട്. ഈ സംഘത്തെ കഴിഞ്ഞ ദിവസം വയനാട് വെള്ളമുണ്ട - കുഞ്ഞോo പ്രദേശത്ത് കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതെ തുടർന്ന് കണ്ണൂർ വനാതിർത്തി പ്രദേശങ്ങളിലും, കോളനി പ്രദേശങളിലും പോലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തി. കൊട്ടിയൂർ ,വയനാട് അതിർത്തി വന പ്രദേശങ്ങൾ, പ്രധാന പാതകൾ എന്നിവിടങ്ങളിലും, മാവോവാദി സംഘം എത്താൻ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലെല്ലാം പ്രത്യോകപരിശീലനം നേടിയ തണ്ടർബോൾട്ട് സേനയും, ലോക്കൽ പോലീസും, വി വിധ അന്യോഷണ ഏജൻസികളും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ് മാവോവാദി സംഘങ്ങൾ എത്തിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ഏർപ്പെത്തിയിട്ടുണ്ട്.കൂടാതെ പാതകളിൽ വാഹന പരിശോധനയും പോലീസ് ഊർജിതമാക്കി.
മാവോയിസ്റ്റ് സംഘങ്ങള്‍ കേരളത്തെ ലക്ഷ്യമിടുന്നതായി കേന്ദ്ര ഏജന്‍സികള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി കഴിഞ്ഞ ദിവസം കണ്ണൂരിൽ ചീഫ് സിക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവർ നേതൃത്വം നൽകിയ ഉന്നതതല യോഗം വ്യക്തമാക്കിയിരുന്നു. ആദിവാസി വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.ഇത് തടയാൻ ഈ ജനവിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ജില്ലയിൽ മാവോവാദി സാന്നിധ്യമുണ്ടായ കോളനികൾ സന്ദർശിച്ച് ജില്ലാ ഭരണകൂടം തുടക്കമിട്ടിട്ടുണ്ട്. ഒരു തരത്തിലും കേരളത്തെ മാവോയിസ്റ്റ് സംഘങ്ങളുടെ കേന്ദ്രമാക്കി മാറ്റാന്‍ അനുവദിക്കാനാവില്ലന്ന ഉറച്ച നിലപാടിൽ പൊലീസിനൊപ്പം മറ്റ് വകുപ്പുകളും ഏകോപനത്തോടെ നേരിടാനാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം.
0 Comments