കരിക്കോട്ടക്കരി യു.പി.സ്കൂളിൽ 'മൂന്നിൽ ഒന്ന്' പദ്ധതിക്ക് തുടക്കമായി.
കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ മൂന്നിൽ ഒന്ന് പദ്ധതിക്ക് തുടക്കമായി. ഭക്ഷ്യദിനത്തോടനുബന്ധിച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പി.ടി.എ.യുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ പച്ചക്കറി വിത്തുകൾ നൽകി. ഇത് വീട്ടിൽ നന്നായി നട്ട് പരിപാലിക്കുകയും വിളവിന്റെ മൂന്നിലൊന്ന് സ്കൂളിലെത്തിച്ച് കൈമാറ്റം ചെയ്യുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്ന പദ്ധതിയാണ് മൂന്നിലൊന്ന്.
പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് തോമസ് എൻ. പി. സ്കൂൾ ലീഡർ മരിയ ബൈജുവിന് വിത്ത് നൽകിക്കൊണ്ട് നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് ജാൻസി ജോബി, ലില്ലി ജോസഫ്, ജെയ്സൺ കെ.ജെ എന്നിവർ സംസാരിച്ചു.
0 Comments