സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ദേശീയപാത സമരം പത്താം ദിവസത്തില്‍. വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിക്കും
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ദേശീയപാത സമരം പത്താം ദിവസത്തില്‍. വയനാട് എം.പി രാഹുല്‍ ഗാന്ധി ഇന്ന് സമരപ്പന്തല്‍ സന്ദര്‍ശിക്കും. വനം വകുപ്പ് മന്ത്രി കെ. രാജുവും സമരപ്പന്തലിലെത്തുന്നുണ്ട്. രാത്രിയിലും നിരവധി ആളുകളാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്.
ദേശീയപാത സമര വേദിയിലേക്ക് രാത്രിയിലും പിന്തുണയുമായെത്തിയത് നൂറുകണക്കിനാളുകളാണ്. ദേശീയപാത 766 അടച്ചിടരുതെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നടക്കുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി രാവും പകലുമെത്തുന്നത്. നൂറുകണക്കിന് കൂട്ടായ്മകളാണ്. നേരമിരുട്ടുന്നതോടെ പന്തം കൊളുത്തി പ്രകടനങ്ങളുമായാണ് ഗ്രാമീണരെത്തുന്നത്.
0 Comments