പൊതുവിദ്യാഭ്യാസ സംരക്ഷണം: നാളെ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍


പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനും പൊതുജന പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ശനിയാഴ്ച (ഒക്‌ടോബര്‍ 26) അധ്യാപകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗങ്ങള്‍ ചേരും. പ്രധാനാധ്യാപകര്‍, പിടിഎ പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍,  സഹകാരികള്‍ എന്നിവരുടെ വ്യത്യസ്ത യോഗങ്ങളിലാണ് മന്ത്രി പങ്കെടുക്കുക.
രാവിലെ 10 മണിക്ക് ഗവ/എയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകരും, എല്‍ പി/യു പി അറ്റാച്ച്ഡ് ഹൈസ്‌കൂളുകളിലെ പ്രൈമറി വിഭാഗത്തില്‍ നിന്നുള്ള അധ്യാപകരും പങ്കെടുക്കുന്ന യോഗം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ (മുനിസിപ്പല്‍ സ്‌കൂള്‍) ചേരും.  11.30 ന് എം പി മാര്‍, എം എല്‍ എ മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍/സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, പ്രധാനപ്പെട്ട സഹകരണ സംഘം പ്രസിഡണ്ടുമാര്‍, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപന മേധാവികള്‍ എന്നിവരുടെ യോഗം കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍.  പ്രൈമറി സ്‌കൂള്‍ പി ടി എ/മദര്‍ പി ടി എ പ്രസിഡണ്ടുമാര്‍ എന്നിവരുടെ യോഗം ഉച്ചക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.