കൊല്ലം ജില്ലയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
കൊല്ലം ജില്ലയിലും മഴ ശക്തമായി, ലീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍, വെള്ളത്തിനടിയിലായി, മണ്ണിടിച്ചിലൂം, കൃഷിനാശവും ഉണ്ട്. തെന്മല പരപ്പാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി. പത്തനാപും ആവണീശ്വരത്ത് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 15 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
പുനലൂര്‍ താലൂക്കില്‍ ഇടമണ്ണിലാണ് വീട് പൂര്‍ണ്ണമായും തകര്‍ന്നത്, മണ്‍ട്രോതുരുത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു പല വീടുകളിലും വെള്ളം കയറി. വെള്ളപൊക്ക ഭീഷണി നേരിടുന്നു. കൊട്ടാരകര താലൂക്കില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി പുലമണ്ണിലാണ് മണ്ണടിഞ്ഞത്. താഴ്ന്ന പ്രദേശങള്‍ വെള്ളത്തിനടിയിലായി. എംസി റോഡില്‍ വ്യാപാര സ്ഥാപനങളില്‍ വെള്ളം കയറി നാശനഷ്ടം ഉണ്ടായി. കൊല്ലം ജില്ലയില്‍ മറ്റ് താലൂക്കുകളിലും നേരിയ തോതില്‍ മഴ തുടരുന്നു.
പത്തനാപുരത്ത് ഏലകള്‍ വെള്ളത്തിനടിയിലായി തോടുകളും കനാലുകളും കരകവിഞ്ഞു. നെടുവത്തൂരിലും വീടുകളില്‍ വെള്ളം കയറി. കുന്നിക്കോട് കൂരാംകോട് നാന്ദിഗ്രാം പ്രദേശത്ത് 10 ഓളം വീടുകളില്‍ വെള്ളം കയറി ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഞാറയ്ക്കല്‍ ഭാഗത്തുള്ള മലവെള്ള പാച്ചിലാണ് വെള്ളക്കെട്ടിനിടയാക്കിയത്. ശക്തമായ കാറ്റില്‍ വൈദ്യത ബന്ധവും തകരാറിലായി. കുന്നിക്കാട് ദേശീയപാതയില്‍ മണ്ണിടിഞ്ഞ ഗതാഗതം തടസ്സപ്പെട്ടു. നിലവില്‍ കൊട്ടാരക്കര താലൂക്കിലും പുനലൂര്‍ മുന്‍സിപ്പല്‍ പ്രദേശങളിലെ വിദ്യാഭ്യാസ സ്ഥാപനങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
0 Comments