ഇന്ദിരാഗാന്ധി: അമേരിക്കൻ ഭീഷണിയെ അതിജീവിച്ച് ഇന്ത്യക്ക് കരുത്തേകിയ ഭരണാധികാരി:സതീശൻ പാച്ചേനി
അമേരിക്ക ഉൾപ്പെടെയുള്ള പല ലോക രാജ്യങ്ങളുടെയും ഭീഷണിയെ അതിജീവിച്ച് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധി എന്ന് സതീശൻ പാച്ചേനി പറഞ്ഞു.
ഇന്ന് അമേരിക്കൻ താല്പര്യങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകുന്ന ഭരണാധികാരികളാണ് നമുക്കുള്ളതെന്നും ഇത് രാജ്യതാല്പര്യത്തിന് ഗുണകരമല്ലെന്നും പാച്ചേനി പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പത്തി അഞ്ചാം രക്തസാക്ഷിത്വ വാർഷികാചരണത്തിന്റെ ഭാഗമായ അനുസ്മരണ പരിപാടി ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവും മതനിരപേക്ഷതയും രാജ്യത്തിന്റെ അഖണ്ഡതയും നിലനിർത്തി ജനങ്ങളെ ഒന്നായി കാണാനും ജനതാല്പര്യത്തിനനുസരിച്ച് രാജ്യഭരണം നടത്തിയ ഇന്ദിരാഗാന്ധിയെ പോലുള്ള കഴിവുള്ള ഭരണാധികാരികളുടെ അഭാവം രാജ്യം ഇന്ന് തിരിച്ചറിയുന്നുണ്ടെന്നും സതീശൻ പാച്ചേനി പറഞ്ഞു. അനുസ്മരണ ചടങ്ങിന് അഡ്വ.മാർട്ടിൻ ജോർജ്ജ്, എം.പി.മുരളി, കെ.പ്രമോദ്, വി.വി.പുരുഷോത്തമൻ, സി.ടി.ഗിരിജ, പൊന്നമ്പത്ത് ചന്ദ്രൻ, സി.വി സന്തോഷ്, റഷീദ് കവ്വായി, ടി.ജയകൃഷ്ണൻ, ടി.സി. താഹ, കല്ലിക്കോടൻ രാഗേഷ്, പി.മുഹമ്മദ് ഷമ്മാസ് തുടങ്ങിയ നേതാക്കൾ നേതൃത്വം നല്കി.


0 Comments