ദുരന്ത നിവാരണ ശില്‍പശാല
നവംബര്‍ ഏഴ്, എട്ട് തീയതികളില്‍
കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഒയിസ്‌ക ഇന്റര്‍നാഷണല്‍ - സൗത്ത് ഇന്ത്യ, വിശ്വ യുവക് കേന്ദ്ര എന്നിവ സംയുക്തമായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ദ്വിദിന ശില്‍പശാല നടത്തുന്നു. നവംബര്‍ ഏഴ്, എട്ട് തീയതികളില്‍ ജവഹര്‍ ലൈബ്രറി ഹാളിലാണ് ശില്‍പശാല. ദുരന്ത നിവാരണത്തിലും ദുരന്ത ലഘൂകരണത്തിലും നേതൃപരമായ ഇടപെടലുകള്‍ നടത്താന്‍ ശേഷിയുള്ള ഒരു നേതൃനിരയെ വളര്‍ത്തിക്കൊടുക്കുകയാണ് ശില്‍പശാലയുടെ ലക്ഷ്യം. ക്ലാസുകള്‍ക്കും പരിശീലനത്തിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നേതൃത്വം നല്‍കും. താല്‍പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 9447937941, 8547312732 എന്നീ നമ്പറുകളില്‍ ലഭിക്കും.
0 Comments