പേരന്‍പ് കൊറിയന്‍ ചലച്ചിത്രോല്‍സവത്തിലേക്ക്

റാം ഒരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് നേട്ടങ്ങള്‍ അവസാനിപ്പിക്കുന്നില്ല. റിലീസിനു മുമ്പ് തന്നെ ചലച്ചിത്രോല്‍സവങ്ങളില്‍ കൈയടി നേടിയ ചിത്രം തിയറ്ററുകളില്‍ നിന്നും മികച്ച അഭിപ്രായവും കളക്ഷനും നേടിയിരുന്നു. ഇപ്പോള്‍ കൊറിയ- ഇന്ത്യ ചലച്ചിത്രോല്‍സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍, രാക്ഷസി തുടങ്ങിയ രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ കൂടി മേളയില്‍ ഉണ്ടാകും. നേരത്തേ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ മസ്റ്റ് വാച്ച് പട്ടികയില്‍ ഇടം നേടിയ ചിത്രം ഷാങ്ഹായ് മേളയിലും കൈയടി നേടി.