കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ  യു പി സ്കൂളിൽ കരനെൽ കൃഷിയുടെ വിളവെടുപ്പ്




കണിച്ചാർ ഡോ. പൽപ്പു മെമ്മോറിയൽ  യു പി സ്കൂളിൽ കരനെൽ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ ജെ ജോർജ്ജ്, പിടിഎ പ്രസിഡണ്ട് ഇ.സി ഷിജു  മദർപി ടി എ പ്രസിഡണ്ട് അമ്പിളി തോമസ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്റ്റാനി എടത്താെഴെ, വാർഡ് മെമ്പർ ഗ്രേസി തോമസ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ മാനേജ്മെൻറ് പ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.  തുടർന്ന് കൃഷി ഓഫീസർനെൽകൃഷിയെ കുറിച്ച് ക്ലാസ്സെടുത്തു. എസ് ആർ ജി കൺവീനർ പി കെ തങ്കച്ചൻ നന്ദി പറഞ്ഞു.