പുരോഗമന ദേശീയ കാഴ്ചപ്പാട് ബാല്യകൗമാരക്കാരിൽ സൃഷ്ടിക്കുന്നതിൽ ജവഹർ ബാലജനവേദിയുടെ പങ്ക് നിസ്തുലമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
കണ്ണൂർ ബ്ലോക്ക്
ജവഹർ ബാലജനവേദി ശലഭ ക്കൂട്ടവും സ്ഥാനാരോഹണ ചടങ്ങും ഡി.സി.സി ഓഫീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാധിപത്യ-മതേതരത്വ സാമൂഹ്യ മനസ്സ് ഭാവിതലമുറക്ക് കൂടുതലായി സൃഷ്ടിക്കുന്ന തരത്തിൽ ബാലജനവേദി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കണ്ണൂർ ബ്ലോക്ക്
ജവഹർ ബാലജനവേദി ചെയർമാനായി നിയമിതനായ ഷിബു.എഫ് നെ ഡി.സി.സി പ്രസിഡന്റ് ത്രിവർണ്ണ ഷാൾ അണിയിച്ച് സ്ഥാനാരോഹണം നടത്തി.

ചടങ്ങിൽ ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ സി.വി ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാർട്ടിൻ ജോർജ്ജ്, വി.വി.പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ, പി മാധവൻ മാസ്റ്റർ, കെ.സി.മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി. അമൃതാ രാമകൃഷ്ണൻ, അഡ്വ.ലിഷദീപക്, ടി.സി. താഹ.രാജേഷ് തളാപ്പ്, കെ.കമറുദ്ദീൻ, കെ.വി.തമ്പാൻ മാസ്റ്റർ, ബാലജനവേദി ചെയർമാൻ ആലേഗ് തുടങ്ങിയവർ പ്രസംഗിച്ചു.