ഒറ്റപ്ലാവ് കുടിവെള്ള പദ്ധതിക്ക്  ഇരുപത്തി അഞ്ച് ലക്ഷം രൂപ, നെല്ലിയോടിവയോജന വിശ്രമകേന്ദ്രത്തിന്  പത്ത് ലക്ഷം രൂപ

കൊട്ടിയൂർ:കൊട്ടിയൂർ പഞ്ചായത്തിലെ പള്ളിയറ - ഒറ്റപ്ലാവ് കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും ഇരുപത്തി അഞ്ച് ലക്ഷം രൂപയും നെല്ലിയോടിവയോജന വിശ്രമകേന്ദ്രം സ്ഥാപിക്കുന്നതിന്  പത്ത് ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ സണ്ണി മേച്ചേരി അറിയിച്ചു.രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശവാസികളുടെ ദീർഘനാളത്തെ അവശ്യവും ഗ്രാമ പഞ്ചായത്തിന്റെയും വാർഡ് മെമ്പറുടെയും നിരന്തര പരിശ്രമവുമാണ് പദ്ധതി യാഥാർത്ഥ്യമാകാനുള്ള തുക അനുവദിക്കാൻ ഇടയാക്കിയത്. പദ്ധതി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കും പദ്ധതി നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം ബോധിപ്പച്ചതിൻ പ്രകാരം തുക അനുവദിച്ചതിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി സുമേഷിനെ നന്ദി അറിയിച്ചു.