ശ്രീകണ്ഠപുരം:ലക്ഷങ്ങൾ ചെലവഴിച്ച് ഏരുവേശ്ശി പഞ്ചായത്ത് ചെമ്പേരിയിൽ നിർമിച്ച ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറുന്നില്ല. ബസ് സ്റ്റാൻഡ് നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ബസ്സുകൾ കയറാതായതോടെ കഴിഞ്ഞവർഷം നിർബന്ധമായും ബസ്സുകൾ സ്റ്റാൻഡിൽ കയറണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. തുടർന്ന് ഏതാനും ആഴ്ചകൾ പേരിനെങ്കിലും ബസ്സുകൾ സ്റ്റാൻഡിൽ കയറിയിറങ്ങിയിരുന്നെങ്കിലും ഇപ്പോൾ മാസങ്ങളായി അതു നിലച്ച സ്ഥിതിയിലാണ്.
ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന അലക്സാണ്ടർ കടൂക്കുന്നേൽ സൗജന്യമായി നൽകിയ സ്ഥലത്താണ് 15 വർഷം മുൻപ് ബസ് സ്റ്റാൻഡ് നിർമിച്ചത്. ചെമ്പേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ചെമ്പേരി പാലത്തിന് സമീപം ബസ് സ്റ്റാൻഡ് നിർമിച്ചത്.
എന്നാൽ സ്റ്റാൻഡിൽ കയറുന്നത് സമയനഷ്ടമുണ്ടാക്കുമെന്ന് പറഞ്ഞാണ് ബസ്സുകൾ ബസ്‌സ്റ്റാൻഡ് ഉപേക്ഷിക്കുന്നത്.
മലയോര ഹൈവേ വഴിയും അല്ലാതെയും ചെമ്പേരിയിലേക്ക് നാല്പതോളം ബസ്സുകൾ ഓടുന്നുണ്ട്. ഇതിൽ 12 ദീർഘദൂര ബസ്സുകളും ഉൾപ്പെടും. ഇവയെല്ലാം സ്റ്റാൻഡിന് പുറത്തെ റോഡിലാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇതറിയാത്ത ഏതെങ്കിലും യാത്രക്കാർ സ്റ്റാൻഡിനുള്ളിൽ ബസ് കാത്തുനിന്നാൽ യാത്ര മുടങ്ങുന്ന അവസ്ഥയാണ്. ബസ്സുകൾ കയറാതായതോടെ സ്റ്റാൻഡിൽ തലങ്ങും വിലങ്ങും മറ്റുവാഹനങ്ങൾ നിർത്തിയിടുകയാണ്. ലോറികളാണ് കൂടുതലും. സ്റ്റാൻഡിൽ ബസ്സുകൾ കയറുന്നില്ലെങ്കിലും പഞ്ചായത്തധികൃതർ സ്റ്റാൻഡ് ഫീ പിരിക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. സ്റ്റാൻഡിൽ നിർത്തിയിടുന്ന മറ്റ് വാഹനങ്ങളിൽനിന്ന് പാർക്കിങ് ഫീയും മുടങ്ങാതെ പിരിക്കുന്നുണ്ട്. സ്റ്റാൻഡിനോട് ചേർന്ന് നിർമിച്ച വ്യാപാരസമുച്ചയത്തിലെ മുറികളിൽനിന്ന് പഞ്ചായത്തിന് വാടകയും കിട്ടുന്നുണ്ട്. എന്നാൽ സ്റ്റാൻഡിന്റെ നവീകരണത്തിനാവശ്യമായ കാര്യങ്ങളൊന്നും അധികൃതർ ചെയ്യുന്നില്ലെന്ന് നാട്ടുകാർ പറയുന്നു
വൃത്തിഹീനമായ നിലയിലാണ് ഇവിടെത്ത ബസ് കാത്തിരിപ്പുകേന്ദ്രമുള്ളത്. രാത്രിയോ പകലോ ഭേദമില്ലാതെ മദ്യവില്പനക്കാരുടെയും മദ്യപരുടെയും താവളമാണ് ഇവിടം. സ്റ്റാൻഡിനോട് ചേർന്നുള്ള ശൗചാലയം വർഷങ്ങളോളം കാടുമൂടി ക്കിടന്നശേഷം ഈയിടെ പെയിന്റടിച്ച് വൃത്തിയാക്കിയെങ്കിലും വെള്ളവും വൈദ്യുതിയുമില്ലാത്തതിനാൽ നാട്ടുകാർക്ക് പ്രയോജനമാവുന്നില്ല. സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന സ്ത്രീ ത്തൊഴിലാളികൾ ഇതുമൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നു. ബസ് സ്റ്റാൻഡിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് ബസ്സുകൾ നിർബന്ധമായും കയറാനുള്ള സംവിധാനമൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

0 Comments