കാട്ടാനയാക്രമണത്തിൽ 
ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് കെല്ലപെട്ടു.

തിരുനെല്ലി:സി.പി.ഐ.എം തിരുനെല്ലി മുന്‍ ലോക്കല്‍ സെക്രട്ടറിയും,നിലവിലെ ലോക്കല്‍ കമ്മിറ്റി അംഗവും, അപ്പപാറ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമായ തിരുനെല്ലി അപ്പപ്പാറ ശങ്ക് മൂല സാരംഗ് നിവാസില്‍ കെ സി മണി (44) യാണ് മരിച്ചത്.അപ്പപ്പാറ ആക്കൊല്ലി എസ്‌റ്റേറ്റിലെ വാച്ച്മാനായ മണിയെ ഇന്ന് രാവിലെയാണ് ആന ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു. ഇന്നലെ രാത്രി ആക്കൊല്ലി എസ്‌റ്റേറ്റിന് സമീപം വെച്ചാണ് സംഭവം. ഭാര്യ: അനിത, മക്കള്‍: സാരംഗ്, സായൂജ്.