മോശം കാലാവസ്ഥയിലും സുരക്ഷിതമായി വിമാനമിറക്കാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം(ഐഎല്‍എസ്)രണ്ടാം റണ്‍വേയിലും ഐഎല്‍എസ്: വിമാനത്താവളത്തില്‍ പരിശോധന
മട്ടന്നൂര്‍: മോശം കാലാവസ്ഥയിലും സുരക്ഷിതമായി വിമാനമിറക്കാന്‍ സഹായിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംഗ് സിസ്റ്റം(ഐഎല്‍എസ്) കണ്ണൂര്‍ വിമാനത്താവളത്തിലെ രണ്ടാമത്തെ റണ്‍വേയിലും സ്ഥാപിക്കുന്നു. ഇതിനുമുന്നോടിയായി എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ സംഘം പരിശോധന തുടങ്ങി. മൂന്നു മാസത്തിനുള്ളില്‍ രണ്ടാമത്തെ റണ്‍വേയിലും ഐഎല്‍എസ് സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധന ഇന്നും തുടരും.
റണ്‍വേ 07ലാണ് പുതുതായി ഐഎല്‍എസ് സ്ഥാപിക്കുന്നത്. പ്രതികൂല കാലാവസ്ഥ മൂലം രണ്ടുതവണ ഈ റണ്‍വേയില്‍ വിമാനമിറക്കാന്‍ കഴിയാതെ കൊച്ചി, മംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടേണ്ടിവന്നിരുന്നു. ഐഎല്‍എസ് സംവിധാനമുള്ള റണ്‍വേ 25ല്‍ ആ സമയങ്ങളില്‍ ഒഴിവില്ലാത്തതിനാലാണ് വിമാനം തിരിച്ചുവിടേണ്ടിവന്നത്. രണ്ടാമത്തെ റണ്‍വേയിലും ഐഎല്‍എസ് സ്ഥാപിക്കുന്നതോടെ കണ്ണൂരില്‍ ഒരേസമയം കൂടുതല്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയും.
0 Comments