കണ്ണൂര്‍ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ സ്വച്ഛ് ഭാരത് ഇന്റേണ്‍ഷിപ്പിന്റെ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചെറുപുഴ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം (പയ്യന്നൂര്‍ ബ്ലോക്ക്) ഒന്നാം സ്ഥാനവും യുവരശ്മി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (തലശ്ശേരി) യുവചേതന ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (പയ്യന്നൂര്‍) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.