കേളകം:ഡി വൈ എഫ് ഐ കേളകം മേഖല സമ്മേളനം കേളകം ഇ കെ നായനാര്‍ സ്മാരക ഹാളില്‍ നടന്നു.യുവ കവിയത്രി അമൃത കേളകം ഉദ്ഘാടനം ചെയ്തു.മേഖല കമ്മറ്റി അംഗം ഷിനോജ് ഷാജി അധ്യക്ഷനായി.വി ബി അഭിജിത്ത് രക്തസാക്ഷി പ്രമേയവും,അനുശ്രീ പ്രശാന്ത് അനുശോചന പ്രമേയവും ,ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയംഗം ശൃതി സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് എ ഷിബു,മേഖല സെക്രട്ടറി പി വി ധനേഷ് ,അമല്‍ എം എസ് ,സ്വാഗത സംഘം ചെയര്‍മാന്‍ എസ് ടി രാജേന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.മേഖല പ്രസിഡന്റ് സുമേഷ് തത്തുപാറ പതാക ഉയര്‍ത്തി