പയ്യാവൂർ: ഐ സി എസ് ഇ സ്കൂൾ കായികമേളയിൽ വിവിധയിനങ്ങളിൽ ദേശീയ സംസ്ഥാനതല വിളയികളായ പയ്യാവൂർ സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിക്ക് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുമോദനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗം കോട്ടയം അതിരുപത സഹായ  മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു.സ്കുൾ മാനേജർ സിസ്റ്റർ ലിസ് ബി അധ്യക്ഷത വഹിച്ചു.തുടർന്ന് സ്കൂളിൽ നിന്ന് വിജയികളെ തുറന്ന ജീപ്പിൽ മുത്തുക്കുടകളുടെയും ബാന്റ് മേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി പയ്യാവൂർ ടൗണിലേക്ക് ആനയിച്ചു.ബസ്സ്റ്റാൻഡ് പരിസരത്തു നടന്ന സ്വീകരണ യോഗത്തിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആൽബിറ്റ് തോമസ്  മോൺസൺ ,എം.എസ്.നന്ദിത, അഞ്ചൽ റോയി, വിനയ വിൻസെന്റ്, സാന്ദ്ര സജി, സോണ ടെസാ ബിജു എന്നിവരെ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പിൽ, പയ്യാവൂർ അഡീഷണൽ എസ് ഐ വി .സി .വിനോദൻ.ഫാ.ജോൺ പൂച്ചക്കാട്ടിൽ, ഫാ.ജോഷി വല്ലർ കാട്ടിൽ, പിടിഎ പ്രസിഡന്റ് സുനിൽ, വിൽസൺ കെ ചാക്കോ എന്നിവർ ഹാരാർപ്പണം ചെയ്ത് ആദരിച്ചു.